വലിയപറമ്പ്: വലിയപറമ്പ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച സോളാർ തെരുവുവിളക്കുകളുടെ ബാറ്ററികൾ മോഷ്ടിച്ചു. വലിയപറമ്പ് പാലം, മാവിലാക്കടപ്പുറം, ബീച്ചരക്കടവ്, പട്ടേൽ കടപ്പുറം തുടങ്ങി കായലോരത്തും കടലോരത്തുമായി അഞ്ചുകേന്ദ്രങ്ങളിലെ തെരുവുവിളക്കുകളിലെ ബാറ്ററികൾ നഷ്ടപ്പെട്ടതറിഞ്ഞ് പരിസരങ്ങളിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്. 80,000ൽ പരം രൂപയുടെ അഞ്ച് ബാറ്ററികളാണ് മോഷ്ടിക്കപ്പെട്ടത്. പഞ്ചായത്ത് സെക്രട്ടറി ജിമ്മി ജോണിന്റെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.